പരിപാടിയെക്കുറിച്ച് / സ്വാതന്ത്ര്യോത്സവം 2023
- വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയിൽ നവസാങ്കേതിക മുന്നേറ്റങ്ങൾക്കും സ്വതന്ത്രവിജ്ഞാന സംരംഭങ്ങൾക്കുമുള്ള പങ്ക് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കാൻ വിദഗ്ധരും ജനകീയ പ്രവർത്തകരും ഒത്തുചേരുന്നു.
- കേരളത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന നാലുദിന പരിപാടി
- ബഹുജന പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിൽ നടത്തപ്പെടുന്നു.
- വേദി: ടാഗോർ തിയേറ്റർ, തിരുവനന്തപുരം.
- തീയതി : 2023 ആഗസ്റ്റ് 12-16.
- വിവിധ ജില്ലകളിൽ പ്രീകോൺഫറൻസ് ഇവന്റുകൾ.
ഏറ്റവും പുതിയ പരിപാടികൾ
08.02.2023 –‘ഫ്രീഡം ഫെസ്റ്റ് 2023: നോളജ്, ഇന്നൊവേഷൻ, ടെക്‌നോളജി’ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
04.03.2023 – പ്രീ കോൺഫറൻസ് ഇവന്റ്: ഐഇഡിസി സമ്മിറ്റ് 2023 കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ചു.
13.03.2023 – പ്രീ കോൺഫറൻസ് ഇവന്റ് : ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കെഡിഐഎസ്‌സി ഇന്നൊവേഷൻ ദിനം ഉദ്ഘാടനം ചെയ്തു.
25.05.2023 – കേരളത്തിലെ സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകരുടെ ഏകദിന യോഗം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
പരിപാടികളുടെ സ്വഭാവം
ആർക്കൊക്കെ പങ്കാളികളാകാം?
പശ്ചാത്തലം , എന്താണ് പരിപാടി / സ്വാതന്ത്ര്യോത്സവം 2023
ഡിജിറ്റൽ സാങ്കേതികവിദ്യകളും വിജ്ഞാനവും മനുഷ്യ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയാണ്. എന്നാൽ എല്ലാവരിലേക്കും അതിന്റെ നേട്ടങ്ങൾ എത്തുന്നതിനു പകരം ഒരു ന്യൂനപക്ഷത്തിലേക്ക് ഈ നേട്ടങ്ങൾ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ലോകത്തുള്ളത്. തത്ഫലമായി അസമത്വം ലോകത്താകെ വർധിച്ചു വരുന്നു. ഈ പശ്ചാത്തലത്തിൽ അറിവിന്റെ സ്വതന്ത്രമായ ഒഴുക്കിനെ ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യ എല്ലാ മനുഷ്യരുടെയും ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തി പ്രയോഗത്തിൽ കൊണ്ടുവരുകയും ചെയ്യുക എന്നത് പുരോഗമന സാമൂഹിക മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ്. അത്തരത്തിൽ, അറിവിന്റെ ജനാധിപത്യവൽക്കരണത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരുക എന്നതാണ് ഫ്രീഡം ഫെസ്റ്റ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.
നമ്മുടെ സംസ്ഥാനം ഒരു വിജ്ഞാന സമൂഹമായി പരിവർത്തനപ്പെടേണ്ടത് സ്വതന്ത്ര വിജ്ഞാനത്തിന്റെ പ്രയോഗങ്ങളും വിജ്ഞാനം പൊതുസ്വത്താവണമെന്ന പൊതുബോധനിർമിതിയിലും ഊന്നിയാവണം. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിനുള്ള വിവിധ അടിത്തറയൊരുക്കൽ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി മാറും ഫ്രീഡം ഫെസ്റ്റ് എന്ന് ഉറപ്പാണ്. പല മാതൃകകളും സൃഷ്ടിച്ചിട്ടുള്ള കേരളം ഇക്കാര്യത്തിലും മാതൃക തീർക്കാൻ ഒരുങ്ങുകയാണ്.
സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതികമുന്നേറ്റങ്ങളുടെയും പരിചയപ്പെടുത്തൽ, അവ നാടിന്റെ വികസനത്തിനും ക്ഷേമത്തിനും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന അന്വേഷണങ്ങൾ, അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തൽ തുടങ്ങിയവ ഈ ആഗോള സമ്മേളനത്തിന്റെ പരിഗണനാവിഷയങ്ങളാണ്.
സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും മറ്റു നവസാങ്കേതിക വിദ്യകളുടെയും പ്രസക്തി, പങ്ക്, പ്രയോഗം എന്നിവ സംബന്ധിച്ച് ജനപക്ഷ കാഴ്ച്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആലോചനകൾ, പരിചയപ്പെടുത്തലുകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ, അന്വേഷണങ്ങൾ, ഈ രംഗത്തെ പ്രവർത്തകരുടെയും വിദഗ്ധരുടെയും ഒത്തുചേരലുകൾ, കാമ്പയിനുകൾ, സ്കൂൾ, കോളേജ് വിദ്യാർഥിനി/വിദ്യാർഥികൾക്കും യുവസംരംഭകർക്കുമുള്ള ഇന്നൊവേഷൻ ചാലഞ്ചുകൾ, ചങ്ങാത്തവേളകൾ, കലാപ്രകടനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കുമെതിരെ സാംസ്കാരിക ഉണർവ് സൃഷ്ടിക്കുന്ന പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. സമ്മേളനത്തിനു മുന്നോടിയായി വിവിധ ജില്ലകളിൽ തെരഞ്ഞെടുത്ത വിഷയങ്ങളിൽ പ്രീ കോൺഫറൻസ് പരിപാടികളിലും അരങ്ങേറും.
പ്രധാന വിഷയ മേഖലകൾ / freedom fest 2023
സ്റ്റാർട്ട് അപുകളും നൂതനാശയങ്ങളും
സ്റ്റാർട്ട് അപുകളും നൂതനാശയങ്ങളും
ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍
ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍
സാമൂഹിക മാറ്റത്തിന് ഇന്നൊവേഷന്‍
സാമൂഹിക മാറ്റത്തിന് ഇന്നൊവേഷന്‍
മീഡിയാ ടെക്നോളജി
മീഡിയാ ടെക്നോളജി
മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍
മെഡിക്കല്‍ സാങ്കേതിക വിദ്യകള്
ഇന്റർനെറ്റ് ഭരണനിർവഹണം
ഇന്റർനെറ്റ് ഭരണനിർവഹണം
നിയമ-സാങ്കേതിക ചട്ടക്കൂട്
നിയമ-സാങ്കേതിക ചട്ടക്കൂട്
ഇ-ഗവേണൻസ്
ഇ-ഗവേണൻസ്
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനം
ഓപണ്‍ ഹാർഡ്‍വെയർ
ഓപണ്‍ ഹാർഡ്‍വെയർ
കാർഷിക സാങ്കേതിക വിദ്യകള്‍
കാർഷിക സാങ്കേതിക വിദ്യാകള്‍
വിദ്യാഭ്യാസ സാങ്കേതിക വിദ്യകള്‍
വിദ്യാഭ്യാസ സാങ്കേതിക വിദ്യകള്
വേദി / സ്വാതന്ത്ര്യോത്സവം 2023
ടാഗോർ തീയേറ്റർ
വഴുതക്കാട്
തിരുവനന്തപുരം
കേരള – 695014
പങ്കാളികള്‍ / സ്വാതന്ത്ര്യോത്സവം 2023
Government
Non- Government
പരിപാടിയെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ
രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
പ്രത്യേക പ്രായപരിധിയില്ല,
ഫ്രീഡം ഫെസ്റ്റ് എല്ലാ വിഭാഗം ആളുകൾക്കും വേണ്ടിയുള്ളതാണ്.
താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
ഉൽപ്പാദനത്തിനും വിപണനത്തിനുമായി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ,
തൊഴിലന്വേഷകർ, അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ,
നൂതനാശയങ്ങൾ, സോഫ്റ്റ്‌വെയർ പ്രൊഫഷണലുകൾ,
ഐടി പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് ഫെസ്റ്റിന്റെ പ്രയോജനം ലഭിക്കും.
വിദഗ്ധർ, ഗവേഷകർ, നയരൂപകർത്താക്കൾ, വിദ്യാർത്ഥികൾ,
അധ്യാപകർ, ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിചക്ഷണർ, സാമൂഹിക പ്രവർത്തകർ,
ജനപ്രതിനിധികൾ തുടങ്ങി എല്ലാ മേഖലകളിലും പ്രാതിനിധ്യം നൽകും.
ഇതര സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും വിദഗ്ധരും എത്തും.
ബന്ധപ്പെടേണ്ട വിലാസം / സ്വാതന്ത്ര്യോത്സവം 2023
ഫ്രീഡം ഫെസ്റ്റ് സെക്രട്ടേറിയറ്റ്,
കേരളാ ഇന്‍ഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷന്‍ (കൈറ്റ്)
പൂജപ്പുര, തിരുവനന്തപുരം – 695012
ഫോൺ : 7736863336, 0471-2529800
ഇമെയിൽ : info@freedomfest2023.in